X
    Categories: More

മൗനം വെടിഞ്ഞ് ഗംഭീര്‍: കോഹ്‌ലിയെപ്പറ്റി ഗംഭീര്‍ പ്രതികരിക്കുന്നു..

ന്യൂഡല്‍ഹി: വിരാട് കോഹ്ലിയും ഗൗതം ഗംഭീറും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ഏറെ നാളായി ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരായ കൊല്‍ക്കത്ത ടെസ്റ്റിലേക്ക് ഗംഭീറിനെ വിളിച്ചതോടെ ആ പ്രശ്‌നത്തിന് വിരമമായതാണ്. എന്നാല്‍ തനിക്ക് കോഹ്‌ലിയുമായി പ്രശ്‌നങ്ങളുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഗംഭീര്‍ ഒടുവില്‍ ഉത്തരം പറഞ്ഞിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗംഭീര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഞങ്ങള്‍ തമ്മില്‍ വ്യക്തിപരമായി പ്രശ്‌നങ്ങളൊന്നുമില്ല, എന്നാല്‍ എതിര്‍ ടീമില്‍ കളിക്കുമ്പോള്‍ ആക്രമണോത്സുകരായി പോരാടുന്നത് സ്വാഭാവികമാണെന്നാണ് ഗംഭീര്‍ പ്രശ്‌നത്തെക്കുറിച്ച് പറഞ്ഞത്.
ഐ.പി.എല്ലിനിടെ കൊഹ്ലിയുമായി കൊമ്പു കോര്‍ത്തതില്‍ അസ്വഭാവികമായി ഒന്നുമില്ല, വിരാടും താനും വ്യത്യസ്ത ടീമുകളിലായി ഇനിയും കളിക്കേണ്ടി വരുന്ന അവസ്ഥയില്‍ ആക്രമണോത്സുക സമീപനം കാണിക്കേണ്ട അവസരങ്ങളില്‍ അതിന് മടിക്കില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി.ഞങ്ങള്‍ ക്രിക്കറ്റിനെ തീഷ്ണമായി പ്രണയിക്കുന്നവരാണ,് ഇത്തരം കൊമ്പുകോര്‍ക്കലുകള്‍ കളിയുടെ ഭാഗമാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. ഒരു ടീമിലാണെങ്കില്‍ തങ്ങളെ നയിക്കുന്നത് സമാന ലക്ഷ്യങ്ങളായിരിക്കുമെന്നും അപ്പോള്‍ ഏറ്റുമുട്ടലിന് പ്രസക്തിയില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി.
കോഹ്ലിയുടെ ക്യാപ്റ്റന്‍സിയെ പ്രശംസിക്കാനും ഗംഭീര്‍ മറന്നില്ല. ടീമിനൊന്നാകെ സ്വയം മാതൃക തീര്‍ക്കുന്ന നായകനാണ് കൊഹ്ലിയെന്നായിരുന്നു ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

chandrika: