ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് ഗംഭീരമായി തിരിച്ചെത്തിയിരിക്കുകയാണ് ആരാധകരുടെ സ്വന്തം ഗൗതം ഗംഭീര്‍. മികവ് കൊണ്ട് പലപ്പോഴും ഇന്ത്യയുടെ രക്ഷകനായി മാറിയ ഡല്‍ഹിക്കാരന്‍ സച്ചിനും ഗാംഗുലിയും ഒഴിച്ചിട്ട ഓപണിങ് കസേര സെവാഗിനൊപ്പം ഇളക്കമില്ലാതെ കാത്തത് വര്‍ഷങ്ങളോളം. നീണ്ട ഇടവേളക്ക് ശേഷമുള്ള തിരിച്ചു വരവിലൂടെ ഒക്ടോബര്‍ 14ന് ജന്മദിനമാഘോഷിക്കുന്ന ഗൗതിക്ക് ഈ ബര്‍ത്ത്‌ഡേ ഒരിക്കലും മറക്കാനാവാത്തതായി.
1. ജനനം: 1981 ഒക്ടോബര്‍ 14, ഇന്ത്യന്‍ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍
2. കുട്ടിക്കാലം: ജനിച്ച് 18ാം ദിവസം മുതല്‍ താമസം മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം.
3. എന്‍സിഎ: 18ാം വയസില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് വഴിത്തിരിവായി.
4. യൂത്ത് ക്രിക്കറ്റ്: 2001ല്‍ അണ്ടര്‍ 19 തലത്തില്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറി. അതേ സീസണില്‍ തന്നെ മുംബൈയില്‍ ഇംഗ്ലണ്ടിനെതിരെ തന്നെ ടെസ്റ്റ് അരങ്ങേറ്റവും
5. ജയത്തിലെ നിര്‍ണായക റോള്‍: ഇന്ത്യന്‍ അണ്ടര്‍-19 ടീമിനായി ഹൈദരാബാദ് ഏകദിനത്തില്‍ നിര്‍ണായക ഘട്ടത്തില്‍ നേടിയ 81 റണ്‍സ് ഇന്ത്യക്ക് സമ്മാനിച്ചത് പരമ്പര (2-1).
6. ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍: ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ടെസ്റ്റില്‍ യൂത്ത് ടീമിനായി 212 റണ്‍സ് നേടി. ഈ ഫോര്‍മാറ്റില്‍ ഇന്ത്യക്കാരന്റെ പേരിലുള്ള ഏറ്റവും വലിയ സ്‌കോറായിരുന്നു ഇത്.
7. ഇന്ത്യ എ ടൂര്‍: 2002/03ലെ വിന്‍ഡീസ് പര്യടനത്തില്‍ എ ടീമിന്റെ ഭാഗമായ ഗംഭീര്‍ 13 ഇന്നിങ്‌സുകളിലായി നേടിയത് 617 റണ്‍സ്.
8. തുടര്‍ച്ചയായ ഡബിള്‍ സെഞ്ചുറികള്‍: സിംബാബ്വെക്കെതിരായ ഡബിളടക്കം ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഡബിള്‍ ശതകം തികച്ചു.
9. ഏകദിന – ടെസ്റ്റ് അരങ്ങേറ്റം: 2003ല്‍ ബംഗ്ലദേശിനെതിരെ ഏകദിനത്തിലും 2004ല്‍ ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റിലും അരങ്ങേറ്റം.
10. 2007 ലോക ട്വന്റി-20: 2007 ലോകകപ്പ് സെമിയില്‍ പാകിസ്താനെതിരെ 54 പന്തില്‍ നിന്ന് നേടിയത് ത്രസിപ്പിക്കുന്ന 75 റണ്‍സ്. ചാമ്പ്യന്‍ഷിപ്പില്‍ 227 റണ്‍സ് നേടിയ ഗംഭീര്‍ തന്നെയായിരുന്നു ഇന്ത്യന്‍ ടോപ്‌സ്‌കോറര്‍.
11. അവാര്‍ഡുകള്‍: 2008ല്‍ രാജ്യം അര്‍ജുന നല്‍കി ആരാധിച്ചു
12. ടെസ്റ്റില്‍ ഒന്നാം നമ്പര്‍: 2009ല്‍ ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തി
13. ഐസിസി ടെസ്റ്റ് പ്ലയര്‍ ഓഫ് ദ ഇയര്‍: 2009ല്‍ ഏറ്റവും മികച്ച ടെസ്റ്റ് കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു
14. റെക്കോര്‍ഡ് സെഞ്ച്വറികള്‍: 2010ല്‍ തുടര്‍ച്ചയായി അഞ്ച് ടെസ്റ്റ് സെഞ്ച്വറികള്‍ നേടി റെക്കോര്‍ഡിട്ടു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍
15. വിവ് റിച്ചാര്‍ഡ്‌സിനൊപ്പം: 2010ല്‍ വിവ് റിച്ചാര്‍ഡ്‌സിനു ശേഷം 11 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ തുടര്‍ച്ചയായി അര്‍ധശതകം തികക്കുന്ന ആദ്യ കളിക്കാരന്‍.
16. സ്ഥിരതയുടെ പര്യായും: നാല് ടെസ്റ്റ് പരമ്പരകളില്‍ നിന്ന് 300ലധികം നേടുന്ന ഒരേയൊരു ഇന്ത്യന്‍ താരം
17. ക്യാപ്റ്റന്‍നായി അരങ്ങേറ്റം: 2010ല്‍ ന്യൂസിലാന്റ് പര്യടനത്തില്‍ ഇന്ത്യന്‍ ഏകദിന ക്യാപ്റ്റനായി അരങ്ങേറ്റം. പരമ്പര ഇന്ത്യ ജയിച്ചത് 5-0ന്.
18. 2011 ലോകകപ്പ് ഫൈനല്‍: ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കായി നേടിയ 122 പന്തില്‍ 97. ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായകമായി.
19. വിവാഹം: 2011 ഒക്ടോബറില്‍ നടാഷ ജെയ്‌നുമായുള്ള വിവാഹം.
20. ഐപിഎല്‍: 2010ല്‍ കൊല്‍ക്ക ത്ത നൈറ്റ് റൈഡേര്‍സ് ഗൗതിയെ സ്വന്തമാക്കിയത് 2.5 മില്യണ്‍ ഡോളറുകള്‍
21. ഐപിഎല്‍ കിരീടങ്ങള്‍: 2012ലും 14ലും കൊല്‍ക്കത്തക്കായി കിരീടനേട്ടം
22. കൂട്ടുകെട്ട്: ഇന്ത്യന്‍ ഓപണിങ് ജോഡി കൂട്ടുകെട്ട് റെക്കോര്‍ഡ് ഇവരുടെ പേരില്‍. സ്വന്തമാക്കിയത് 87 ഇന്നിങ്‌സുകളില്‍ നിന്ന് 4412 റണ്‍സ്. ഉയര്‍ന്ന ശരാശരിയും ഇവര്‍ക്ക് തന്നെ: 52.52 റണ്‍സ്