X

ഗംഭീര്‍ പുറത്ത്, വിജയിന് ഫിഫ്റ്റി; ഇന്ത്യ പൊരുതുന്നു

രാജ്‌കോട്ട്: ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 507 നെതിരെ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 162 എന്ന നിലയിലാണ്. ഒമ്പത് വിക്കറ്റ് കയ്യിലിരിക്കെ 375 റണ്‍സിന് പിറകിലാണ് ആതിഥേയര്‍.

മൂന്നാം ദിവസമായ ഇന്ന്, രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് ഓപണര്‍ ഗൗതം ഗംഭീറിനെ നഷ്ടമായി. സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തില്‍ വെറ്ററന്‍ താരം എല്‍.ബി.ഡബ്ല്യു ആയാണ് പുറത്തായത്. 72 പന്തില്‍ നിന്ന് 29 റണ്‍സാണ് ഗംഭീര്‍ നേടിയത്. ടീം സ്‌കോര്‍ 68 ആയിരുന്നു അപ്പോള്‍.

രണ്ടാം വിക്കറ്റില്‍ മുരളി വിജയിനൊപ്പം (59) പുജാരയാണ് (29) ക്രീസില്‍. 129 പന്തില്‍ 10 ബൗണ്ടറികള്‍ സഹിതമാണ് മുരളി വിജയ് അര്‍ധ സെഞ്ച്വറിയിലെത്തിയത്.

chandrika: