ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോയില്‍ സ്ഥാനാര്‍ത്ഥിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനു പകരം അപരനെ ഉപയോഗിച്ച ബി.ജെ.പി വെട്ടില്‍. യഥാര്‍ത്ഥ ഗംഭീറിനു പകരം ഡ്യൂപ്ലിക്കേറ്റിനെ ഉപയോഗിച്ച് റോഡ് ഷോ നടത്തുന്ന ചിത്രങ്ങള്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയും എ.എ.പി നേതാവുമായ മനീഷ് സിസോദിയയാണ് പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ് ചൂടിനൊപ്പം അന്തരീക്ഷ താപനിലയിലും കത്തിനില്‍ക്കുകയാണ് ഡല്‍ഹിയില്‍. ഇതിനിടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാര്‍ത്ഥികള്‍ വിയര്‍ത്തൊലിക്കുമ്പോഴാണ് കിഴക്കന്‍ ഡല്‍ഹി മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലേക്ക് ജനവിധി തേടുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ പുതിയ തന്ത്രം പുറത്തെടുത്തത്.
തന്നോട് രൂപ സാമ്യമുള്ള മറ്റൊരാളെ പ്രചാരണ വാഹനത്തില്‍ നിര്‍ത്തിയ ശേഷം ഗൗതം ഗംഭീര്‍ മറ്റൊരു വാഹനത്തില്‍ വിശ്രമിക്കുകയായിരുന്നു. ബി.ജെ.പി നേതാക്കള്‍ക്കൊപ്പം അപരനാണ് റോഡ് ഷോയില്‍ പ്രവര്‍ത്തകരെ അഭിവാദ്യംചെയ്യുന്നത്. പ്രിയതാരത്തെ ഒരു നോക്കു കാണാന്‍ കടുത്ത ചൂടിനെ വകവെക്കാതെയെത്തിയ ജനങ്ങളോടുള്ള വഞ്ചനയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടേതെന്ന് എ.എ.പി ആരോപിച്ചു. അതേസമയം ചിത്രത്തിന്റെ ആധികാരിത ശരിവെച്ച് ബി.ജെ.പി നേതാക്കള്‍ തന്നെ രംഗത്തെത്തി. റോഡ് ഷോക്കിടെ 10-15 മിനുട്ട് നേരത്തേക്ക് സ്ഥാനാര്‍ത്ഥി വിശ്രമിക്കുമ്പോള്‍ മറ്റു നേതാക്കള്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്ന ചിത്രമാണ് പുറത്തുവന്നതെന്നും ഇത് സ്വാഭാവികമാണെന്നുമാണ് ബി.ജെ.പിയുടെ ന്യായവാദം.
- 6 years ago
web desk 1
വെയിലുകൊള്ളാന്‍ വയ്യ, റോഡ് ഷോക്ക് ഡ്യൂപ്ലിക്കേറ്റ് ഗംഭീറിനെ വച്ച് ബി.ജെ.പി
Tags: loksabha election 2019