ഗുല്‍മെഹറിനെ പരിഹസിച്ച് രംഗത്തെത്തിയ വീരേന്ദ്രര്‍ സെവാഗിനെതിരെ ആഞ്ഞടിച്ച് ഗംതം ഗംഭീര്‍ രംഗത്ത്. ഇന്ത്യന്‍ സൈന്യത്തോട് അത്യന്തം ബഹുമാനമുള്ളയാളാണ് താനെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഗംഭീര്‍ പറയുന്നു.
അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ പരിഹസിക്കുന്നത് നിന്ദ്യമായ പ്രവൃത്തിയാണ്. ഒരു സ്വതന്ത്ര രാജ്യത്താണ് നാം ജീവിക്കുന്നത്. ഇവിടെ സ്വന്തം അഭിപ്രായം പറയാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. യുദ്ധഭീതിയെക്കുറിച്ച് പോസ്റ്റ് ഇടാന്‍ അച്ഛന്‍ നഷ്ടപ്പെട്ടമകള്‍ക്ക് അവകാശമുണ്ടെന്നും ഗംഭീര്‍ പറയുന്നു. ഒരാളുടെ അഭിപ്രായത്തോട് യോജിക്കാം, അല്ലെങ്കില്‍ വിയോജിക്കാം. പക്ഷേ അഭിപ്രായം പറഞ്ഞുവെന്നു കരുതി ഒരാളെ പരിഹസിക്കുന്നത് നിന്ദ്യമാണെന്ന് ഗംഭീര്‍ വ്യക്തമാക്കുന്നു. വീരേന്ദ്രന്‍ സെവാഗുള്‍പ്പെടെ ഗുല്‍മെഹറിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.
നേരത്തെ എ.ബി.വി.പിക്കെതിരെയുള്ള ക്യാംപെയിനില്‍ ഗുല്‍മെഹര്‍ പങ്കെടുത്തിരുന്നു. തന്റെ പിതാവിനെ കൊന്നത് യുദ്ധമാണെന്നും മറിച്ച് പാക്കിസ്താനല്ലെന്നും ഗുല്‍മെഹര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ എ.ബി.വി.പി രംഗത്തെത്തി. സെവാഗുള്‍പ്പെടെയുള്ളവര്‍ പരിഹാസവുമായും എത്തിയിരുന്നു. പിന്നീട് വിവാദം കൊഴുത്തപ്പോള്‍ എ.ബി.വി.പിക്കെതിരായുള്ള ക്യാപെയിനില്‍ നിന്നും ഗുല്‍മെഹര്‍ പിന്‍മാറുന്നതായി ഇന്നലെ അറിയിച്ചിരുന്നു. പേടിച്ചിട്ടല്ല പിന്‍മാറുന്നതെന്നും പറയാനുള്ളത് പറഞ്ഞെന്നും ഗുല്‍മെഹര്‍ ഫേസ്ബുക്കില്‍ കുറിച്ചു. തന്നെ വെറുതെ വിടണമെന്നും ഗുല്‍മെഹര്‍ ആവശ്യപ്പെട്ടിരുന്നു.