X

ഗല്‍വാന്‍; ഗുലാം റസൂലിന്റെ പേരില്‍ അറിയപ്പെടുന്ന താഴ്‌വര- ചരിത്രവും വര്‍ത്തമാനവും

ന്യൂഡല്‍ഹി: 1962ലെ യുദ്ധത്തിന് ശേഷം ആദ്യമായി ഉണ്ടായ വലിയ സംഘര്‍ഷമാണ് കഴിഞ്ഞ ദിവസം ലഡാകിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായത്. ഗല്‍വാന്‍ തങ്ങളുടെ പരമാധികാരത്തില്‍പ്പെട്ടതാണ് എന്ന് ചൈന ആവര്‍ത്തിക്കുന്നു. എന്നാല്‍ സ്വന്തം ഭൂമി ഒരിഞ്ചു പോലും വിട്ടുനല്‍കില്ലെന്ന് ഇന്ത്യയും വ്യക്തമാക്കുന്നു. ഇരുരാഷ്ട്രങ്ങള്‍ക്കും ഗല്‍വാന്‍ എന്തു കൊണ്ട് നിര്‍ണായകമാകുന്നു. ചരിത്രവും വര്‍ത്തമാനവും ഇങ്ങനെ;

തന്ത്രപ്രധാന പ്രദേശം

കിഴക്കന്‍ ലഡാകിലെ അക്‌സായി ചിന്നില്‍ നിന്ന് ഉത്ഭവിക്കുന്ന ഗല്‍വാന്‍ നദിയുടെ താഴ്‌വാരമാണ് ഈ പ്രദേശം. യഥാര്‍ത്ഥ നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള സ്ഥലമാണിത്. ഈ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ദൗലത് ബേഗ് ഓള്‍ഡി(ഡി.ബി.ഒ)യില്‍ ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളം സജ്ജീകരിച്ചിട്ടുണ്ട്. വലിയ വിമാനങ്ങള്‍ വരെ ഇറക്കാനുള്ള ശേഷിയുള്ള വ്യോമതാവളമാണിത്. സൈന്യത്തില്‍ സബ് സെക്ടര്‍ നോര്‍ത്ത് എന്നാണ് ഈ ഡി.ബി.ഒ അറിയപ്പെടുന്നത്.

മേഖലയിലെ സൈനിക വിന്യാസത്തിനും സാധന സാമഗ്രികള്‍ എത്തിക്കുന്നതിനും ഈ ലാന്‍ഡിങ് ഗ്രൗണ്ട് ഏറെ പ്രധാനമാണ്. ഇതിലേക്കുള്ള 255 കിലോമീറ്റര്‍ വരുന്ന ദര്‍ബുല്‍-ഷയോക്-ഡി.ബി.ഒ റോഡ് നിര്‍മാണമാണ് ചൈനയെ പ്രകോപിപ്പിക്കുന്നത്. നിയന്ത്രണ രേഖയോട് തൊട്ടടുത്തു കൂടെ സമാന്തരമായാണ് ഈ റോഡ് പോകുന്നത്. റോഡ് കാരക്കോറം ഹൈവേ വരെയുണ്ട്. നിര്‍മാണം പൂര്‍ത്തിയായാല്‍ ലേയില്‍ നിന്ന് ഡി.ബി.ഒയിലേക്കുള്ള യാത്രാ ദൈര്‍ഘ്യം രണ്ടു ദിവസത്തില്‍ നിന്ന് വെറും ആറു മണിക്കൂറായി ചുരുങ്ങും. റോഡിന്റെയും പാലത്തിന്റെയും നിര്‍മാണം ഈയിടെ വേഗത്തിലായിരുന്നു.

അറബിക്കടലിലേക്ക് ഒരു വഴി തുറക്കുക എന്ന ഉദ്ദേശ്യത്തോടെ ചൈന നിര്‍മിക്കുന്ന കാരക്കോറം ഹൈവേയിലേക്ക് ഇതോടെ ഇന്ത്യന്‍ സേനയുടെ നോട്ടമെത്തും. ഈ റോഡിലേക്ക് ഇന്ത്യയുടെ നിരീക്ഷണം സദാ എത്തുന്നത് ചൈന ആഗ്രഹിക്കുന്നില്ല. ഗല്‍വാന്‍ താഴ്‌വര പിടിച്ചാല്‍ ആ നിരീക്ഷണം ഇല്ലാതാക്കാന്‍ ചൈനയ്ക്കാകും. ഗല്‍വാന്‍ പിടിച്ചാല്‍ അക്‌സായി ചിന്നിലേക്കും വേഗത്തില്‍ എത്താനാകും. കിഴക്കന്‍ കശ്മീരിലെ ഇന്ത്യന്‍ പ്രദേശമായ അക്‌സായി ചിന്‍ നിലവില്‍ ചൈനീസ് നിയന്ത്രണത്തിലാണ്. 16,000 അടി ഉയരത്തിലുള്ള പ്രദേശമാണിത്.

ഗുലാം റസൂലിന്റെ പേരില്‍

ലേയില്‍ നിന്നുള്ള പര്യവേഷകന്‍ ഗുലാം റസൂല്‍ ഗല്‍വാന്റെ പേരാണ് ഗല്‍വാന്‍ നദിക്ക് നല്‍കിയിട്ടുള്ളത്. സിന്ധു നദിയുടെ പോഷക നദിയെ കുറിച്ച് 1899ല്‍ ഗവേഷണം നടത്തിയയാളാണ് ഗുലാം റസൂല്‍. ബ്രിട്ടീഷ് കമാന്‍ഡര്‍ ലഫ്റ്റനന്റ് കേണല്‍ സര്‍ ഫ്രാന്‍സിസ് യങ്ഹസ്ബന്‍ഡിന്റെ ഗവേഷക സംഘത്തില്‍ അംഗമായിരുന്നു 21കാരനായ ഗുലാം റസൂല്‍. അക്കാലത്ത് ഒരിന്ത്യയ്ക്കാരന്റെ ഓര്‍മയ്ക്കായി നദിക്ക് പേരിട്ടത് അപൂര്‍വ്വമായ സംഭവമായി കണക്കാക്കപ്പെടുന്നു.

ഗുലാം റസൂലിന്റെ പേരില്‍

ലേയില്‍ നിന്നുള്ള പര്യവേഷകന്‍ ഗുലാം റസൂല്‍ ഗല്‍വാന്റെ പേരാണ് ഗല്‍വാന്‍ നദിക്ക് നല്‍കിയിട്ടുള്ളത്. സിന്ധു നദിയുടെ പോഷക നദിയെ കുറിച്ച് 1899ല്‍ ഗവേഷണം നടത്തിയയാളാണ് ഗുലാം റസൂല്‍. ബ്രിട്ടീഷ് കമാന്‍ഡര്‍ ലഫ്റ്റനന്റ് കേണല്‍ സര്‍ ഫ്രാന്‍സിസ് യങ്ഹസ്ബന്‍ഡിന്റെ ഗവേഷക സംഘത്തില്‍ അംഗമായിരുന്നു 21കാരനായ ഗുലാം റസൂല്‍. അക്കാലത്ത് ഒരിന്ത്യയ്ക്കാരന്റെ ഓര്‍മയ്ക്കായി നദിക്ക് പേരിട്ടത് അപൂര്‍വ്വമായ സംഭവമായി കണക്കാക്കപ്പെടുന്നു.

Test User: