X
    Categories: indiaNews

ഗല്‍വാന്‍ ഏറ്റുമുട്ടലില്‍ തങ്ങളുടെ നാല് സൈനികര്‍ മരിച്ചു; ഒടുവില്‍ സമ്മതിച്ച് ചൈന

ന്യൂഡല്‍ഹി: അതിര്‍ത്തി പ്രദേശമായ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന ഇന്ത്യ ചൈന ഏറ്റുമുട്ടലില്‍ തങ്ങളുടെ സൈനികര്‍ മരിച്ചെന്ന് ഒടുവില്‍ സമ്മതിച്ച് ചൈന. എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് തങ്ങളുടെ നാല് സൈനികര്‍ മരിച്ചതായി ചൈന സമ്മതിച്ചത്. മരിച്ച നാല് സൈനികരുടെ പേരുവിവരങ്ങളും പുറത്തുവിട്ടു. ഈ നാല് പേര്‍ക്കും മരണാനന്തര ബഹുമതിയും പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ചൈന തങ്ങളുടെ സൈനികര്‍ മരിച്ചെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.

ഗല്‍വാനിലുണ്ടായ ചൈനീസ് പ്രകോപനത്തിലും സംഘര്‍ഷത്തിലും 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. നേരത്തെ കേന്ദ്രമന്ത്രിമാരടക്കം ചൈനയുടെ സൈനികരെ വധിച്ചതായി പ്രതികരിച്ചെങ്കിലും ചൈന ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല.

അമേരിക്കന്‍ റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നാല്‍പ്പതോളം ചൈനീസ് സൈനികര്‍ മരിച്ചിട്ടുണ്ടെന്ന് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും ചൈന സ്ഥിരീകരണം നല്‍കിയിരുന്നില്ല.

web desk 1: