ന്യൂഡല്‍ഹി: ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചൈന പുറത്തുവിട്ടതില്‍ അതൃപ്തി അറിയിച്ച് ഇന്ത്യ. വീഡിയോ ഏകപക്ഷീയമായാണ് പുറത്തുവിട്ടിരുന്നത്. ഇതിലാണ് ഇന്ത്യ അതൃപ്തി അറിയിച്ചത്. കമാന്‍ഡര്‍ ചര്‍ച്ചയിലാണ് ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചത്.
ദൃശ്യങ്ങള്‍ പുറത്തുവിട്ട ചൈനീസ് നടപടി ശരിയായില്ലെന്നും ഇന്ത്യ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടാക്കിയത് ഇന്ത്യന്‍ സൈനികരെന്ന രീതിയിലുള്ള വീഡിയോ ചൈനീസ് സൈന്യം പുറത്തുവിട്ടത്.