ഗഗന്‍യാന്‍: പാരച്യൂട്ട് പരീക്ഷണവുമായി ഐഎസ്ആര്‍ഒ

ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായി പാരച്യൂട്ട് പരീക്ഷണം നടത്തി ഐഎസ്ആര്‍ഒ. ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ നിര്‍മ്മിത റോക്കറ്റ് വിക്രം എസ് വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെയാണ് പാരച്യൂട്ട് പരീക്ഷണം. അടുത്ത വര്‍ഷം ബഹിരാകാശത്തേയ്ക്ക് വിക്ഷേപിക്കുന്ന ഇന്ത്യയുടെ ആദ്യ മനുഷ്യ ദൗത്യമാണ് ഗഗന്‍യാന്‍.

പേടകം തിരിച്ചിറക്കാനുള്ള പാരച്യൂട്ട് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഉത്തര്‍പ്രദേശിലെ ഝാന്‍സി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ബാബിന ഫീല്‍ഡ് ഫയര്‍ റേഞ്ചിലാണ് ഗഗന്‍യാന്‍ പേടകം തിരിച്ചിറക്കുന്നതിനായുള്ള പാരച്യൂട്ട് പരീക്ഷണങ്ങള്‍ സംഘടിപ്പിച്ചത്.

ഐഎസ്ആര്‍ഒയും ഡിആര്‍ഡിഒയും സംയുക്തമായാണ് പാരച്യൂട്ട് വികസിപ്പിച്ചത്. മൂന്ന് പാരച്യൂട്ട് സംവിധാനങ്ങളാണ് ഗഗന്‍യാനില്‍ ഉള്‍പ്പെടുത്തിയത്.

Test User:
whatsapp
line