X

ഗഗന്‍യാന്‍ ആദ്യ പരീക്ഷ വിക്ഷേപണം ഇന്ന്

ഇന്ത്യയുടെ അഭിമാനമാകാന്‍ പോകുന്ന ഗഗന്‍യാന്‍ ദൗത്യത്തിന് മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്‍ ഇന്ന്. പരീക്ഷണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നടക്കും.

ടിവിഡി1 എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ വിക്ഷേപണത്തില്‍ വിക്ഷേപണത്തിനിടെയുള്ള അടിയന്തിര ഘട്ടങ്ങളില്‍ യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കുന്നതിനുള്ള ‘ക്രൂ എസ്‌കേപ്പ്’ സംവിധാനത്തിന്റെ ക്ഷമതയാണ് പരിശോധിക്കുക.

മനുഷ്യരെ 400 കിലോമീറ്റര്‍ ഉയരെ ഭ്രമണപഥത്തില്‍ എത്തിച്ച് താഴെ ഇറക്കുകയാണ് ?ഗ?ഗന്‍യാന്റെ ദൗത്യം. വിക്ഷേപണം നടത്തിയതിന് ശേഷം ഭ്രപണപഥത്തിലെത്തും മുമ്പ് ദൗത്യം ഉപേക്ഷിക്കേണ്ട ഘട്ടം വന്നാല്‍ യാത്രികരെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള സംവിധാനങ്ങള്‍ പരിശോധിക്കലാണ് ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്‍.

webdesk14: