X

പാഡഴിച്ച് ‘ഗബ്ബര്‍’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍

മുംബൈ∙ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം ശിഖർ ധവാൻ. 2022 ഡിസംബറിൽ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലാണ് ധവാൻ അവസാനമായി ഇന്ത്യയ്‌ക്കു വേണ്ടി കളിച്ചത്. തന്റെ കരിയറിൽ ഉടനീളം നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച 38 കാരനായ ധവാൻ, സമൂഹ മാധ്യമങ്ങൾ വഴിയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ആരാധകർക്കായി ഒരു നീണ്ട വിഡിയോ സന്ദേശവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് ശിഖര്‍ ധവാന്‍. 2010ലാണ് അദ്ദേഹം ആദ്യമായി ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിയ്ക്കുന്നത്. വിശാഖപട്ടണത്ത് അന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരായിരുന്നു ധവാന്റെ കന്നി മത്സരം. ആ കളിയില്‍ തിളങ്ങാനായില്ലെങ്കിലും 2013ല്‍ അദ്ദേഹം കൂടുതല്‍ പവറോടെ തിരിച്ചുവന്നു. അന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ തന്നെ അദ്ദേഹം ഗംഭീരമായി സെഞ്ച്വറി നേടി. 85 പന്തിലായിരുന്നു ആ സെഞ്ച്വറി നേട്ടം.

‘‘തന്റെ ക്രിക്കറ്റ് യാത്രയുടെ ഈ അധ്യായം അവസാനിപ്പിക്കുകയാണ്, എണ്ണമറ്റ ഓർമ്മകളും നന്ദിയും ഞാൻ എന്നോടൊപ്പം കൊണ്ടുപോകുന്നു. സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി! ജയ് ഹിന്ദ്!’’, ശിഖർ ധവാൻ എക്സിൽ കുറിച്ചു.

webdesk14: