X

ഗാബയിലെ ചരിത്ര ജയം; ബിസിസിഐ വക അഞ്ചു കോടി പാരിതോഷികം

മെല്‍ബണ്‍: ഗാബയില്‍ ഓസ്‌ട്രേലിയക്കെതിരെ ചരിത്ര ജയം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് അഞ്ചു കോടി രൂപ പാരിതോഷികം. ബിസിസിഐയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. തുകയെക്കാളേറെ മൂല്യമുള്ള വിജയമാണ് ഇതെന്ന് ബിസിസിസിഐ പറഞ്ഞു.

ഗാബയില്‍ 3 വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ ചരിത്ര ജയം. 1988നു ശേഷം ഗാബയില്‍ പരാജയം അറിഞ്ഞിട്ടില്ലാത്ത ഓസീസിനെ കീഴ്‌പ്പെടുത്തിയ ഇന്ത്യ പരമ്പര 2-1 എന്ന നിലയില്‍ സ്വന്തമാക്കുകയും ചെയ്തു. വിരാത് കോലിയടക്കമുള്ള താരപ്പകിട്ടില്ലാതെയാണ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ കളിച്ചത്. പുതുമുഖങ്ങള്‍ ഏറെയുള്ള ടീം ഓസ്‌ട്രേലിയയുടെ പരിചയ സമ്പത്തിനെ മറികടന്ന് ചരിത്ര ജയം നേടുകയായിരുന്നു.

‘ഗംഭീര ജയം. ഓസ്‌ട്രേലിയയിലേക്ക് പോയി അവിടെ വച്ച് ഇങ്ങനെ ഒരു ടെസ്റ്റ് പരമ്പര ജയിക്കുക എന്നാല്‍ അത് അവിശ്വസനീയമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഈ വിജയം എക്കാലത്തേക്കും ഓര്‍ത്തിരിക്കും. ടീമിന് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിക്കുന്നു. തുകയെക്കാള്‍ വളരെ മൂല്യമുള്ള വിജയമാണ് ഇത്.’ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ട്വീറ്റ് ചെയ്തു.

 

web desk 1: