ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിനു കീഴിലുള്ള ജി 20 ഷെർപ്പമാരുടെ രണ്ടാം യോഗം ഇന്ന് മുതൽ ഏപ്രിൽ 2 വരെ കേരളത്തിലെ കുമരകത്തു നടക്കും. ഇന്ത്യയുടെ ജി 20 ഷെർപ്പ ശ്രീ അമിതാഭ് കാന്ത് അധ്യക്ഷനാകും. ജി 20 അംഗങ്ങൾ, ക്ഷണിക്കപ്പെട്ട 9 രാഷ്ട്രങ്ങൾ, വിവിധ അന്താരാഷ്ട്ര- പ്രാദേശിക സംഘടനകൾ എന്നിവയിൽ നിന്നുള്ള 120-ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന നാലു ദിവസത്തെ സമ്മേളനത്തിൽ, ജി20 യുടെ സാമ്പത്തിക-വികസന മുൻഗണനകളെക്കുറിച്ചും സമകാലിക ആഗോള വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചും ബഹുമുഖ ചർച്ചകൾ നടക്കും.
സംസ്ഥാന ഗവണ്മെന്റുമായി സഹകരിച്ച്, കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും വൈവിധ്യമാർന്ന വിഭവങ്ങളും ആസ്വദിക്കാനുള്ള സവിശേഷ അവസരവും ഒരുക്കും. ‘ചർച്ചയും ആഹാരവും’, സംസ്കാരിക പരിപാടികൾ, മിനി തൃശൂർ പൂരം, പരമ്പരാഗത ഓണസദ്യ, ചായ വള്ളം (വള്ളത്തിലിരുന്നുള്ള ചായസൽക്കാരം) തുടങ്ങി നിരവധി കാര്യങ്ങൾ പ്രതിനിധികൾക്കായി