X
    Categories: indiaNews

യുക്രൈൻ വിഷയത്തിൽ യോജിക്കാതെ ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗം അവസാനിച്ചു.

യുക്രൈനിലെ റഷ്യൻ ആക്രമണത്തെ അപലപിക്കുന്ന യോഗത്തിന്റെ പ്രമേയത്തിൽ സമവായമാകാതെയാണ് യോഗം അവസാനിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യയും ചൈനയുമാണ് എതിരഭിപ്രായം രേഖപ്പെടുത്തിയതെന്നാണ് വിവരം.യുക്രൈൻ ആക്രമണത്തിൽ രാജ്യാന്തര നിയമങ്ങൾ പാലിക്കണമെന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് വിയോജിപ്പുണ്ടായത് . യോഗത്തിൽ അമേരിക്കയും റഷ്യയും തമ്മിൽ പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.

webdesk13: