ജി 20 ഡെവലപ്മെന്റ് വര്‍ക്കിംഗ് ഗ്രൂപ്പിന്റെ (ഡിഡബ്ല്യുജി) രണ്ടാമതു സംഗമം കുമരകത്ത് സമാപിച്ചു. ജി 20 അംഗങ്ങള്‍, ഒന്‍പതു ക്ഷണിക്കപ്പെട്ട രാജ്യങ്ങള്‍, വിവിധ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള 80-ലധികം പ്രതിനിധികള്‍ പങ്കെടുത്തു. വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറിമാരായ ശ്രീ. നാഗരാജ് കെ. നായിഡുവും ശ്രീമതി ഈനം ഗംഭീറും നേതൃത്വം നല്‍കി.
ഡിഡബ്ല്യുജി സംഗമത്തിന്റെ അജണ്ടയില്‍ എസ്.ഡി.ജികളിലെ പുരോഗതി ത്വരിതപ്പെടുത്തുന്നതില്‍ ജി 20യുടെ പങ്ക്, പരിസ്ഥിതിക്കായുള്ള ജീവിതശൈലി (ലൈഫ്), ഡിജിറ്റല്‍ ആശയങ്ങള്‍, വികസനത്തിനായുള്ള ഡാറ്റയ്ക്കുള്ള ശേഷി വര്‍ദ്ധിപ്പിക്കല്‍, ആഗോളതലത്തില്‍ നീതിപൂര്‍വകമായ ഹരിത പരിവര്‍ത്തനങ്ങള്‍, സ്ത്രീകള്‍ നയിക്കുന്ന വികസനം, അന്താരാഷ്ട്ര ഏകോപനം മെച്ചപ്പെടുത്തല്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു .ജൂണില്‍ നടക്കുന്ന ജി 20 വികസന മന്ത്രിതല യോഗത്തിന്റെ ചര്‍ച്ചകള്‍ക്കു ഡിഡബ്ല്യുജി യോഗങ്ങളിലെ ആശയങ്ങള്‍ ഊര്‍ജം പകരുമെന്ന് പ്രതിനിധികൾ വിലയിരുത്തി.