ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെതിരെ ടിബറ്റന്‍ സ്വദേശികളുടെ പ്രതിഷേധം ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തെ കൂടാതെ ബംഗ്ലാദേശ് പ്രധാന മന്ത്രി ഷേഖ് ഹസീനക്ക് നേരെയും പ്രതിഷേധം ഉണ്ടാകുമെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കുന്നത്.
ഇതിന്റെ ഭാഗമായി സുരക്ഷ ക്രമീകരണങ്ങള്‍ കൂടതല്‍ ശക്തമക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.ജി20 വേദികളിലെ മുന്‍കാല പ്രതിഷേധങ്ങളുടെ മാതൃകകള്‍ ഇന്റലിജന്‍സ് സമര്‍പ്പിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 9,10 തീയ്യതികളില്‍ ഡല്‍ഹിയില്‍ വെച്ചാണ് ജി20 ഉച്ചകോടി നടക്കുന്നത്.