X
    Categories: indiaNews

ജി 20 ഉച്ചകോടി ഇന്ന് തുടങ്ങും; കശ്മീരില്‍ അതീവ സുരക്ഷ

ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിക്ക് ഇന്ന് ജമ്മുകശ്മീരിലെ ശ്രീനഗറില്‍ തുടക്കം. 22, 23, 24 തിയതികളിലായി നടക്കുന്ന ഉച്ചകോടിയോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് കശ്മീരിലുടനീളം, പ്രത്യേകിച്ച് ശ്രീനഗറില്‍ ഒരുക്കിയിട്ടുള്ളത്. ധാല്‍ തടാകക്കരയിലെ ഷേറെ കശ്മീര്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്റര്‍ (എസ്.കെ.ഐ.സി.സി)യിലാണ് ഉച്ചകോടിയുടെ ഭാഗമായ പ്രധാന സമ്മേളനങ്ങള്‍ നടക്കുന്നത്. ശ്രീനഗറിലെ താജ് വിവാന്ത, ലളിത് ഗ്രാന്റ് പാലസ് എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് അതിഥികള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ത്രി ടയര്‍ സുരക്ഷയാണ് സമ്മേളന വേദിയിലും പ്രധാന കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുള്ളത്.

സംസ്ഥാന പൊലീസിനു പുറമെ പാരാമിലിട്ടറി, സി.ആര്‍.പി.എഫ് വാട്ടര്‍ വിങ്, ദ്രുത കര്‍മ്മ സേന, മറൈന്‍ കമാന്‍ഡോസ്, ബി.എസ്.എഫ്, സശാസ്ത്ര സീമാ ബെല്‍ എന്നീ സേന വിഭാഗങ്ങളെയെല്ലാം സമ്മേളിപ്പിച്ചുകൊണ്ടുള്ളതാണ് സുരക്ഷാ ക്രമീകരണങ്ങള്‍. മുന്നൊരുക്കങ്ങളുടെ ഭാഗമായി ധാല്‍ തടാകത്തില്‍ ഇന്നലെ സംയുക്ത സേനയുടെ മോക് ഡ്രില്‍ നടന്നു.

webdesk11: