ദമ്മാം: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിക്ക് ഐക്യദാർഡും പ്രഖ്യാപിച്ച് സൗദി വിദ്യഭ്യാസ മന്ത്രാലയവും സൗദി സന്നദ്ധ സേവ സംഘടനയും പ്രവിശ്യയിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളുമായി സഹകരിച്ച് നടത്തുന്ന ബീച്ച് ശുചീകരണ യക്കത്തിൽ അൽ മുന ഇൻ്റർനാഷണൽ സ്കൂൾ വിദ്യാർത്ഥികളും പങ്കാളികളായി.
ശനി ഞായർ ദിവസങ്ങളിലായി ദമ്മാം കോർണിഷിൽ നടന്ന ശുചീകരണ യജ്ഞത്തിൽ ഇരുനൂറിലധികം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പങ്കാളികളായി.
പ്രവിശ്യാ വിദ്യഭ്യാസ മന്ത്രാലയം ഉപ മേധാവി ഹുസ്സൈൻ മഖ്ബൂൽ സന്നദ്ധ സേവന യജ്ഞം ഉൽഘാടനം ചെയ്തു.
കേവല പുസ്തക പഠനം എന്നതിനപ്പുറം സാമുഹ്യ സേവനവും പഠനത്തിൻ്റെ ഭാഗമാണെന്നും കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തി എടുകലാണ്യഥാർത്ഥ വിദ്യഭ്യാസമെന്നും അദേഹം പറഞ്ഞു. പോലീസ് മേധാവി മുഹമ്മദ് സഈദ്മുഖ്യാതിഥിയായി.
അല് മുന സ്കൂൾ മാനേജർ കാദർ മാസ്റ്റർ, പ്രിൻസിപ്പൽ കാസിം ഷാജഹാൻ. ഫാലിഹ് അൽ ദോസരി,വസുധ അഭയ്,നാസർ സാഹ്രനി,നിഷാദ് മാസ്റ്റർ, സിറാജ് ,മുഹമ്മദ് അലി
എന്നിവർ പങ്കെടുത്തു.