ജി.20 ഗ്രൂപ്പില്‍ ഇന്ത്യ നേതാവായത് രാജ്യത്തെ ലോകത്തിന് പരിചയപ്പെടുത്താനുള്ള അവസരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി.20 യുടെ വിവിധ പരിപാടികളിലേക്ക് രാഷ്ട്രീയകക്ഷികളുടെ പിന്തുണ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഡല്‍ഹിയില്‍ നടന്ന പ്രതിപക്ഷകക്ഷിനേതാക്കളുടെയും പ്രധാനമന്ത്രിയുടെയും യോഗത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ സെക്രട്ടറി ഡി.രാജ, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്രമുഖ്യമന്ത്രി ജഗ് മോഹന്‍ റെഡ്ഡി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, തെലുഗുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബുനായിഡു ,മുന്‍പ്രധാനമന്ത്രി എച്ച്.ഡി ദേവെഗൗഡ, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, ആഭ്യന്തരമന്ത്രി അമിത്ഷാ , ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മോദിയും നേതാക്കളും സല്‍കാരത്തിനിടെ കുശലം പറഞ്ഞത് കൗതുകമായി.