ആലപ്പുഴ: ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തില്‍ ചുരിദാര്‍ ധരിക്കുന്നതില്‍ ജഡ്ജിക്കാണ് പ്രശ്‌നമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.ചുരിദാര്‍ ധരിക്കുന്നതിന് പത്മനാഭസ്വാമിക്ക് വിരോധമില്ല. താന്‍ ദേവസ്വം മന്ത്രിയായിരിക്കുമ്പോഴാണ് ഗുരുവായൂരില്‍ ചുരിദാര്‍ ധരിച്ച് പ്രവേശനം അനുവദിച്ചത്. അത് ഹൈക്കോടതി തടഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ഹരിത കേരളം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കഞ്ഞിക്കുഴിയില്‍ നിര്‍വഹിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
- 8 years ago
chandrika
Categories:
Video Stories
ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിക്കുന്നതില്‍ ജഡ്ജിക്കാണ് പ്രശ്‌നമെന്ന് മന്ത്രി ജി സുധാകരന്‍
Related Post