കോഴിക്കോട്: മന്ത്രി തോമസ് ചാണ്ടിയെ പരിഹസിച്ച് പൊതുമാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. അലക്കുംവരെ വിഴുപ്പ് ചുമന്നല്ലേ പറ്റൂ, വഴിയില്‍ കളയാനാവില്ലല്ലോ എന്ന് സുധാകരന്‍ പറഞ്ഞു. മന്ത്രിയുടെ ഭൂമി കയ്യേറ്റ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തോമസ് ചാണ്ടി കോടതിയില്‍ പോയതു ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. രാജിയില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹം തന്നെയാണ്. എന്നെയോ മുഖ്യമന്ത്രിയെയോ നാറുന്നുണ്ടോ എന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സുധാകരന്‍ ചോദിച്ചു.
കഴിഞ്ഞ ദിവസം വി.എസ്.അച്ചുതാനന്ദനും സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും ചാണ്ടി രാജി വയ്ക്കണമെന്നു തുറന്നുപറഞ്ഞിരുന്നു. രാജിവെച്ചില്ലെങ്കില്‍ പിടിച്ചിറക്കി വിടേണ്ടിവരുമെമെന്നായിരുന്നു വിഎസിന്റെ പരാമര്‍ശം.