X

മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നു: മന്ത്രി സുധാകരന്‍

തൊടുപുഴ: കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നുവെന്ന് മന്ത്രി.ജി.സുധാകരന്‍. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നതായും അദ്ദേഹം തൊടുപുഴയില്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ ക്ഷണം സ്വീകരിച്ചിരുന്നെങ്കില്‍ കെ.എം മാണിക്ക് സ്വപ്‌നം കാണാനാകാത്ത പദവിയിലെത്താനാകുമായിരുന്നുവെന്ന് സുധാകരന്‍ പറഞ്ഞു.
കെ.എം മാണിയെ മുഖ്യമന്ത്രിയാക്കുന്നതിനായി എല്‍ഡിഎഫുമായുള്ള ചര്‍ച്ചക്ക് താന്‍ മധ്യസ്ഥം വഹിച്ചതായി പി.സി ജോര്‍ജ്ജും മുമ്പ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും താന്‍ അങ്ങനെയൊരു കാര്യം ആലോചിച്ചിട്ടില്ലെന്നുമായിരുന്നു അന്ന് കെ.എം മാണിയുടെ പ്രതികരണം.

chandrika: