റോഡ് കെട്ടിയടച്ചല്ല സമരം നടത്തേണ്ടതെന്ന് സി.പി.എം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍. വിരമിച്ച സഹകരണ ബാങ്ക് ജീവനക്കാരുടെ സമര പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് പാര്‍ട്ടിക്കെതിരെ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഗതാഗത തടസമില്ലാതെ വേണം പരിപാടികള്‍ സംഘടിപ്പിക്കാനെന്നും എല്ലാവരും ഗതാഗത നിയമങ്ങള്‍ പൂര്‍ണമായും അനുസരിക്കണമെന്നും സുധാകരന്‍ പറഞ്ഞു.
ആലപ്പുഴ മേല്‍പാലത്തിന്റെ വളരെ മുമ്പ് അനുവദിച്ചതെങ്കിലും നിര്‍മാണം നടത്തിയത് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ്. പാലം അനുവദിച്ച ആളുടെ പേര് കേരളത്തിലെ വലിയ പത്രത്തില്‍ വന്നുവെങ്കിലും നിര്‍മിച്ച തന്റെ പേരില്ലായിരുന്നു. മേല്‍പാലത്തിനായി മുഴുവന്‍ പണവും നല്‍കിയത് സംസ്ഥാന സര്‍ക്കാരാണെന്നും ജി. സുധാകരന്‍ ചൂണ്ടിക്കാട്ടി.
പെന്‍ഷന്‍ നല്‍കണമെന്ന് എം.വി രാഘവന്‍ എഴുതിവെച്ചിരുന്നു, എന്നാല്‍ നല്‍കിയിരുന്നില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സംവിധാനം പോലെ രാഷ്ട്രീയത്തിലും വിരമിക്കല്‍ ഉണ്ടെന്നും എന്നാല്‍, പെന്‍ഷനും ഗ്രാറ്റുവിറ്റിയുമില്ലെന്നും ജി. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.