സപ്ലൈകോയിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് മന്ത്രി ഐ ആർ അനിൽ. സബ്‌സിഡി സാധനങ്ങൾക്കാണ് കുറവുണ്ടായത്. സപ്ലൈകോയെ സംരക്ഷിക്കുമെന്നും നിലവിലെ പ്രതിസന്ധി താത്കാലികമെന്നും മന്ത്രി പറഞ്ഞു. ഏതാനും സബ്സിഡി സാധനങ്ങളുടെ ലഭ്യതയില്‍ മാത്രമാണ് പ്രയാസമുള്ളത്. ചില്ലറവില്‍പന മേഖലകളിലേക്ക് കുത്തകകള്‍ കടന്നുവരുന്നു.
എന്നാൽ സപ്ലൈകോയെ തകർക്കുന്നത് ഭരണപക്ഷത്തെ മുൻ നിരയിലുള്ളവരെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കി. സപ്ലൈകോയെ തകര്‍ക്കാന്‍ പ്രതിപക്ഷമല്ല ശ്രമിക്കുന്നത്.അത് മുന്‍നിരയിലുള്ള ചിലരാണെന്ന് പറയാന്‍ മന്ത്രിക്ക് പരിമിതി ഉണ്ടാകും.
ഭാര്യയെ പോലും വിശ്വാസത്തിലെടുക്കാന്‍ ഭക്ഷ്യമന്ത്രിക്ക് കഴിഞ്ഞില്ല.പണംതരാത്ത ധനവകുപ്പിനെ ചോദ്യംചെയ്യാന്‍ മന്ത്രി പ്രതിപക്ഷത്തിനൊപ്പം നില്‍ക്കണം. കേരളത്തില്‍ വിലക്കുറവ് ഉണ്ടാകുന്നത് മുഖ്യമന്ത്രിക്കുമാത്രമെന്നും ഷാഫി പറഞ്ഞു.
വിലക്കയറ്റം തടയാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ ജനങ്ങൾക്ക് അറിയാമെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഷാഫി പറമ്പിൽ. സഭ നിർത്തിവച്ച് സപ്ലൈകോ പ്രതിസന്ധി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.