X

‘അർജുന്‍റെ പേരിൽ ഫണ്ട് സ്വീകരിച്ചിട്ടില്ല; തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞു കൊന്നോട്ടെ’: മനാഫ്

അർജുന്റെ പേരിൽ മാർക്കറ്റിംഗ് നടത്തുന്നു എന്ന കുടുംബത്തിന്റെ ആരോപണത്തിന് പ്രതികരണവുമായി ലോറി ഉടമ മനാഫ്. താൻ ആ പേരിൽ അഞ്ചുപൈസ വാങ്ങിയിട്ടില്ലെന്നും ഉണ്ടെങ്കിൽ കുടുംബം തെളിയിക്കട്ടെ എന്നും മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ തള്ളിപ്പറഞ്ഞാലും അർജുന്റെ അമ്മ തന്റെ അമ്മ തന്നെയാണെന്നും മനാഫ് പ്രതികരിച്ചു

ഈ വൈകാരികത വച്ചു തന്നെയാണ് അർജുൻ ജനഹൃദയങ്ങളിൽ എത്തിയത് എന്നും കുടുംബം എന്തുപറഞ്ഞാലും അവരെ തള്ളിപ്പറയാൻ ഇല്ലെന്നും മനാഫ്. അർജുന്റെ ചിത അടങ്ങും മുമ്പ് എന്നെ ക്രൂശിക്കരുതായിരുന്നു എന്ന് അഭിപ്രായമുണ്ട്. ലോറിക്ക് അർജുൻ എന്ന് തന്നെ പേരിടുമെന്നും മനാഫ് മാധ്യമങ്ങളോട് വ്യക്തമാക്കി.

മനാഫ് വൈകാരികത ചൂഷണം ചെയ്തുവെന്നും മുങ്ങൽ വിദഗ്ധനായ ഈശ്വർ മാല്പെയുമായി ചേർന്ന് നാടകം കളിച്ചു എന്നും കുടുംബം ആരോപിക്കുന്നു. മനാഫ് മാധ്യമശ്രദ്ധയ്ക്ക് വേണ്ടി മാത്രം നിൽക്കുന്നുവെന്നും, വൈകാരികത മുതലെടുത്ത് അർജുൻ്റെ പേരിൽ പണം പിരിക്കുന്നുവെന്നും കുടുംബം. വാർത്താസമ്മേളനം വിളിച്ചു ചേർത്താണ് കുടുംബം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

അർജുന്റെ മരണത്തിൽ മനാഫ് മാർക്കറ്റിങ് നടത്തുന്നുവെന്നും അർജുനെ 75000 രൂപ ശമ്പളം ഉണ്ടെന്ന് മനാഫ് കള്ളപ്രചാരണം നടത്തുകയാണ് എന്നും കുടുംബം ആരോപിച്ചു. അർജുന്റെ മരണത്തെ വൈകാരികമായി ചിലർ മുതലെടുക്കാൻ ശ്രമിച്ചു. ഇതിന്റെ പേരിൽ പല കോണിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്നു എന്ന് വ്യക്തമായി അറിയാം. എന്നാൽ അർജുന്റെ പേരിൽ നിന്നും ലഭിച്ച ഒരു പണവും ഞങ്ങൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇനി ഞങ്ങൾ അങ്ങനെ ഒരു ഫണ്ട് സ്വീകരിക്കുകയും ഇല്ല. നിലവിൽ അങ്ങനത്തെ ആവശ്യമില്ലെന്നും കുടുംബം വ്യക്തമാക്കി.

webdesk14: