തുരുവനന്തപുരം: പ്ലസ് വൺ സീറ്റ് വിഷയവുമായി നടത്തുന്ന വിദ്യാർത്ഥി സമരത്തിന് യു.ഡി.എഫി ൻ്റെ പൂർണ്ണ പിന്തുണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും. വിദ്യാർത്ഥി നേതാക്കളുമായി നിയമസഭയിൽ ഇരുവരും ചേർന്ന് നടത്തിയ കൂടിയാലോചനയിലാണ് പിന്തുണ അറിയിച്ചത്. കേരളത്തിലെ വിദ്യാർത്ഥി സമൂഹം നേരിടുന്ന ഒരു വലിയ പ്രശ്നം ഏറ്റെടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.
വിദ്യാർത്ഥികളെ പോലെ തന്നെ രക്ഷിതാക്കളും ഈ സമരത്തിൽ നമ്മളോടൊപ്പം ഉണ്ട്. കൃത്യമായി പരിഹാരം കാണുന്നതുവരെ സമരമുഖത്ത് കെ. എസ്.യു വിന്റെയും എം എസ് എഫിന്റെയും നേതാക്കൾ ഉണ്ടാകണമെന്ന് നേതാക്കൾ പറഞ്ഞു. യുഡിഎഫിന്റെ ലോക്സഭാ വിജയത്തിൽ വിദ്യാർത്ഥി സംഘടനകൾ വഹിച്ച പങ്ക് എടുത്തു പറയാനും ഇതിൽ അവരെ പ്രശംസിക്കാനും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തയ്യാറായി. ഇന്ന് വിദ്യാഭ്യാസ മന്ത്രിയുമായി നടക്കുന്ന വിദ്യാർത്ഥി സംഘടന നേതാക്കന്മാരുടെ മീറ്റിങ്ങും കൂടിയാലോചനയിൽ ചർച്ചയായി.
കെ.എസ്. യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ, ഗോപുനെയ്യാർ, ആദേശ് സുധർമ്മൻ എം എസ് എഫ് നേതാക്കളായ അഷർ പെരുമുക്ക്, ഷറഫു പിലാക്കൽ, VM റഷാദ്, സെമീർ എടയൂർ, അഖിൽ ആനക്കയം. എന്നിവർ ചേർന്നാണ് നേതാക്കളെ സന്ദർശിച്ചത്.