ന്യൂഡല്‍ഹി: യു.എസിലെ കൊടുങ്കാറ്റു മൂലമാണ് പെട്രോളിയം ഉത്പന്നങ്ങളുടെ നിലവിലെ വര്‍ധനയെന്നും ഇവയുടെ നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രപെട്രോളിയം വകുപ്പു മന്ത്രി ധര്‍മേന്ദ്രപ്രധാന്‍. അന്താരാഷ്ട്ര വിപണിയില്‍ വില കുറയുമ്പോള്‍ ഇവടെയും അതു പ്രതിഫലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നു ദിവസമായി വില കുറയുന്ന പ്രവണതയാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വില കുറയ്ക്കാന്‍ നികുതിയില്‍ ഇളവു വരുത്തില്ലെന്നും മന്ത്രി ആവര്‍ത്തിച്ചു. അടിസ്ഥാന സൗകര്യവികസനത്തിന് ഫണ്ട് കണ്ടെത്തുന്നത് നികുതിപ്പണത്തില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ”നിങ്ങള്‍ക്ക് നല്ല റോഡുകള്‍ വേണ്ടേ?. കുടിയ്ക്കാന്‍ ശുദ്ധ ജലം വേണ്ടേ?. നിങ്ങളുടെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം വേണ്ടേ?- മന്ത്രി ചോദിച്ചു. ജനക്ഷേമ പദ്ധതികള്‍ക്ക് ജനാധിപത്യ രാഷ്ട്രങ്ങളില്‍ പണം കണ്ടെത്തുന്നത് നികുതിയില്‍ നിന്നാണെന്നും അതു പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
- 7 years ago
chandrika