രാജ്യത്ത് ഇന്ധനവില വര്‍ധന തുടരുന്നു. നാളെ ഡീസല്‍ ലിറ്ററിന് 84 പൈസയും പെട്രോള്‍ ലിറ്ററിന് 87 പൈസയും വര്‍ധിക്കും. 138 ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില നിരന്തരമായി ഉയരുകയാണ്. കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 10 രൂപ 2 പൈസയാണ്. ഡീസലിന് 9 രൂപ 65 പൈസയും. കഴിഞ്ഞ ദിവസവും പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് തുടരെ വില വര്‍ധിക്കുന്നത്.
- 3 years ago
Test User