രാജ്യത്ത് നാളെയും ഇന്ധന വില കൂടും. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് കൂടുക. ഇന്ന് പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും വര്‍ധിപ്പിച്ചിരുന്നു. 138 ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില നിരന്തരമായി ഉയരുകയാണ്. രണ്ടാഴ്ചക്കിടെ പതിനൊന്നിലേറെ തവണയാണ് ഇന്ധന വില വര്‍ധിച്ചത്.