ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ച് കേന്ദ്രത്തിന്റെ കൊള്ള തുടരുന്നു. പെട്രോളിന് 37 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ആറു ദിവസത്തിനിടെ പെട്രോള്‍, ഡീസല്‍ വിലയില്‍ നാലു രൂപയോളമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കോഴിക്കോട് ലിറ്റര്‍ പെട്രോളിന് 108 രൂപ 50 പൈസയും ഡീസലിന് 95 രൂപ 66 പൈസയുമായി.
മാണ്ഡി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിട്ട തോല്‍വിക്കു പിന്നാലെ മരവിപ്പിച്ചു നിര്‍ത്തിയ എണ്ണവില വര്‍ധനയാണ് യു.പി, പഞ്ചാബ് തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ കേന്ദ്രം പുനരാരംഭിച്ചത്. റഷ്യ – യുക്രെയ്ന്‍ യുദ്ധത്തെതുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത് ചൂണ്ടിക്കാട്ടിയണ് ആഭ്യന്തര വിപണിയിലും വില കൂട്ടുന്നത്. അതേസമയം രൂക്ഷമായ വിലപ്പെരുപ്പത്തില്‍ നട്ടം തിരിയുന്ന ജനത്തിന് ഇരുട്ടടിയാവുകയാണ് കേന്ദ്രത്തിന്റെ ഇന്ധനക്കൊള്ള.