X

ഇന്ധന വില വീണ്ടും കുതിച്ചുയരുന്നു; പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് പെട്രോള്‍-ഡീസല്‍ വില

കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്റെ വാഗ്ദാനങ്ങളെല്ലാം പൊള്ളയാണെന്ന് തെളിയിച്ച് ഇന്ധന വില വീണ്ടും കുതിച്ചുയരുന്നു. ഇന്നും വര്‍ധിപ്പിച്ചു. ദിനം പ്രതി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് മുന്നേറുന്ന പെട്രോള്‍-ഡീസല്‍ വില ഇന്നും പുതിയ റെക്കോര്‍ഡിലെത്തി. ലിറ്റര്‍ പെട്രോളിന് 22 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്

ഇന്നത്തെ പുതിയ വിലപ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 75.22ഉം പെട്രോളിന് 81.66 രൂപയുമാണ്. കൊച്ചിയില്‍ യഥാക്രമം 74.57ഉം 81.06മാണ്. കോഴിക്കോട് 74.29ഉം 80.82 ഉം, മലപ്പുറത്ത് 74.57ഉം 81.06ഉംമാണ്.

പൊതുമേഖലാ എണ്ണക്കമ്പനികള്‍ നല്‍കുന്ന പ്രതിദിന പ്രകാരമുള്ള അറിയിപ്പ് പ്രകാരം ഡല്‍ഹിയില്‍ ഇന്ന് 78.52 രൂപയാണ് പെട്രോള്‍ വില. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 85.93 രൂപയാണ് കൊല്‍ക്കത്തയില്‍ ലിറ്ററിന് 81.44 രൂപയും. ചെന്നൈയില്‍ ലിറ്ററിന് 81.58 രൂപ.

ഡീസല്‍ വില ഡല്‍ഹിയില്‍ ലിറ്ററിന് 70.21 രൂപ. മുംബൈയില്‍ ലിറ്ററിന് 74.54 രൂപ. കൊല്‍ക്കത്തയില്‍ 73.06 രൂപയും ചെന്നൈയില്‍ ലിറ്ററിന് 74.18 രൂപയുമാണ് വില.

chandrika: