X
    Categories: indiaNews

പെട്രോൾ, ഡീസൽ വില;നികുതി കുറച്ചത് 22 സംസ്ഥാനങ്ങൾ

ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റേയും എക്സൈസ് നികുതി
കേന്ദ്രം കുറച്ചതിന് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വാറ്റ് നികുതി കുറച്ചു.

പ്രതിപക്ഷ സംഘടനകളുടെ എതിർപ്പും നിയമസഭ, ലോക്സഭ ഉപതെര ഞ്ഞെടുപ്പുകളിൽ ബി. ജെ.പിക്കേറ്റ തിരിച്ചടിക്കും പിന്നാലെ ബുധനാഴ്ച പെ ട്രോൾ ലിറ്ററിന് അഞ്ച് രൂപയും, ഡിസൽ ലിറ്ററിന് 10 രൂപയും എക്സൈസ് നികുതി കുറച്ചിരുന്നു. നിലവിൽ ബി.ജെ.പിയും സഖ്യകക്ഷികളും ഭരിക്കുന്ന 22 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് വാറ്റ് നികുതി കുറച്ചത്.

പെട്രോൾ വാറ്റ് നികുതി ലിറ്ററിന് 1.97 രൂപ കുറവ് വരുത്തിയ ലഡാകാണ് ഇക്കാര്യത്തിൽ ഏറ്റവും പിന്നിൽ. ഉത്തരാഖണ്ഡിൽ ഡീസൽ വിലയിൽ 17.5പയുടെ കുറവും വരുത്തി യിട്ടുണ്ട്. കർണാടക, പുതു ച്ചേരി, മിസോറം, അരുണാ ചൽ പ്രദേശ്, മണിപ്പൂർ, നാ ഗലൻഡ്, ത്രിപുര, അസം, സിക്കിം, ബിഹാർ, മധ്യപ്ര ദേശ്, ഗോവ, ദാദ ആന്റ് നഗർ ഹവേലി, ദാമൻ ആന്റ ദിയു, ചണ്ഡീഗഡ്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, യു.പി, ലഡാക് എന്നിവിടങ്ങളിൽ കൂടി വാറ്റ് നികുതി കുറച്ചു. അതേസമയം കേരള സർക്കാർ നികുതി കുറയ്ക്കാൻ ഇതുവരെ തയ്യാ റായിട്ടില്ല.

Test User: