തിരുവനന്തപുരം: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് നവംബര്‍ 18ന് കോണ്‍ഗ്രസ് സമരം. 140 മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു.
വില വര്‍ധനവിലൂടെ 18,000 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ തട്ടിയെടുത്തത്. കേന്ദ്രം കാണിച്ച ഔദാര്യമെങ്കിലും സംസ്ഥാന സര്‍ക്കാരും കാണിക്കണമെന്ന് സുധാകരന്‍ പറഞ്ഞു.
ഇന്ധന വിലക്കെതിരായ കോണ്‍ഗ്രസ് സമരം ജനം നെഞ്ചേറ്റിയെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം ഘട്ടത്തില്‍ സെക്രട്ടേറിയറ്റ് മുതല്‍ രാജ്ഭവന്‍ വരെ മനുഷ്യച്ചങ്ങല നടത്തുമെന്നും സുധാകരന്‍ അറിയിച്ചു.