X
    Categories: indiaNews

ഇന്ധന വില വര്‍ധന; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് രാഹുല്‍ഗാന്ധി

ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് എംപിമാര്‍ വിജയ് ചൗകില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്ധന വില ഉയരുന്നതിന് അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.ശക്തമായ പ്രതിഷേധത്തിന് ആണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. ജനങ്ങള്‍ തീരാദുരിതത്തില്‍ ആണെന്നും രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി.

ഇന്ധന വിലവര്‍ധനയില്‍ സംയുക്ത പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി. ഇത് രാജ്യവ്യാപക പ്രതിഷധത്തിനുള്ള ആദ്യപടി ആണെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

ഇന്ധന വില വര്‍ദ്ധനയില്‍ ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് കോണ്‍ഗ്രസ് നോട്ടീസ് നല്‍കി. എംപിമാരായ കൊടിക്കുന്നില്‍ സുരേഷ് വി കെ ശ്രീകണ്ഠന്‍ എന്നിവരാണ് നോട്ടീസ് നല്‍കിയത്.

Test User: