X

ഇന്ധന വില ഇന്നും കൂട്ടി

തിരുവനന്തപുരം: ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. രാജ്യത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് 102.55 രൂപയാണ് ഇന്ന് പെട്രോളിന് വില. ഡീസലിന് 96.22 രൂപയും നല്‍കണം. കൊച്ചിയില്‍ പെട്രോളിന് 100.77 രൂപയാണ് വില. ഡീസലിന് 94.55 രൂപ. കോഴിക്കോട് പെട്രോളിന് 101.05 രൂപയും ഡീസലിന് 94.82 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധന വില വര്‍ധിക്കുമെന്നാണ് കരുതപ്പെടുന്നത്.

 

web desk 1: