ഇടുക്കി അടിമാലിയില്‍ ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയെന്ന് കരുതി യുവാവ് ജീവനൊടുക്കി. വാളറ കുളമാംകുഴി ആദിവാസി കോളനിയില്‍ കര്‍ണന്‍ (26) ആണ് ആത്മഹത്യചെയ്തത്. മദ്യപിച്ച് വീട്ടിലെത്തിയ യുവാവ് ഭാര്യയുമായി തര്‍ക്കത്തിലാവുകയും ഇതേതുടര്‍ന്ന് കൈയിലിരുന്ന തോര്‍ത്ത്മുണ്ട് ഭാര്യ സിനിയുടെ കഴുത്തിലിട്ട്മുറുക്കുകയായിരുന്നു. ശ്വസതടസം നേരിട്ടതിനെ തുടര്‍ന്ന് സിനി ബോധരഹിതയായി. ഇത്കണ്ട് പേടിച്ച കര്‍ണന്‍ ഭാര്യ മരിച്ചതായി തെറ്റിദ്ധരിച്ച് കാട്ടിലേക്ക് ഓടിപ്പോയി ആത്മഹത്യ ചെയ്യുകയായിരുന്നു. ബഹളത്തെതുടര്‍ത്ത് ഓടികൂടിയ ബന്ധുക്കളാണ് സിനിയെ ആശുപത്രിയിലെത്തിച്ചത്. കര്‍ണനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കാട്ടിലെ കൂറ്റന്‍മരത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യ സിനി ഒമ്പതുമാസം ഗര്‍ഭിണിയാണ്. കര്‍ണന്‍ സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ ഉപദ്രവിക്കാറുണ്ടെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴിനല്‍കി.