പത്തനംതിട്ട: എക്‌സൈസ് ജീവനക്കാര്‍ മര്‍ദിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയതായി പരാതി. പത്തനംതിട്ട പഴകുളം സ്വദേശി വിഷ്ണു (27) ആണ് മര്‍ദ്ദനത്തില്‍ മനംനൊന്ത് തൂങ്ങി മരിച്ചത്. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ എക് സെസ് സംഘം വിഷ്ണുവിനെ അടിവസ്ത്രം മാ ത്രം ധരിപ്പിച്ച് മര്‍ദ്ദിച്ചു എന്നാണ് ബന്ധുക്കളുടെ പരാതി.
ഞായറാഴ്ച ഉച്ചയോടെയാണ് വിഷ്ണുവിനെ പഴകുളത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. വ്യാഴാഴ്ച പറക്കോട് നിന്നുള്ള എക്‌സൈസ് സംഘം വിഷ്ണുവിന്റെ അയല്‍പക്കത്തെ വീട്ടിലെത്തിയിരുന്നു. അവിടെനിന്ന് കഞ്ചാവ് കണ്ടെടുത്തു. തുടര്‍ അന്വേഷണത്തിന് എന്ന പേരില്‍ വീട്ടുമുറ്റത്ത് നിന്ന വിഷ്ണുവിനെ ചോദ്യം ചെയ്തശേഷം അകാരണമായി മര്‍ദ്ദിച്ചു എന്നാണ് പരാതി.
കഞ്ചാവ് കേസിലൊന്നും താനില്ലെന്നും ആത്മഹത്യ ചെയ്യുമെന്നും അമ്മയോട് മകന്‍ പറഞ്ഞി രുന്നുവെന്നും പൊലീസിന്റെ ഭാഗത്തു നിന്നും എക്‌സൈസില്‍ നിന്നും മോശമായ അനുഭവമാണ് ഉ ണ്ടായതെന്നും മകനെ എക്‌സൈസുകാര്‍ കുെറ ഉപദ്രവിച്ചെന്നും മാതാവ് പറഞ്ഞു. കിടന്ന് ഉറങ്ങുക യായിരുന്ന അവനെ പിടിച്ച് എഴുന്നേല്‍പ്പിച്ച് അടിവസ്ത്രത്തില്‍ നിര്‍ത്തിയാണ് മര്‍ദ്ദിച്ചത്. എന്തിനാണ് തന്നെ അടിക്കുന്നതെന്നു അവന്‍ ചോദിച്ചെന്നും ബന്ധു പുഷ്പ പറഞ്ഞു. വല്യമ്മേ ഇനി എനിക്ക് നാണക്കേട് കൊണ്ട് ജീവിക്കാന്‍ പറ്റുമോയെന്നും തൂങ്ങി ചാവുമെന്നാണ് തന്നോട് വിഷ്ണു പറ ഞ്ഞിരുന്നതെന്ന് പുഷ്പ പ റഞ്ഞു.
സംഭവം അന്വേഷിക്കാന്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ രാജീവ് ബി.നായരെ ചുമതലപ്പെടുത്തിയതായി ഡെപ്യൂട്ടി കമ്മിഷണര്‍ വി. റോബര്‍ട്ട് അറിയിച്ചു. ഇന്ന് ഉച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. വിഷ്ണുവിനെ കസ്റ്റഡിയില്‍ എടുക്കുകയോ മര്‍ദിക്കുകയോ ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും കൂടുതല്‍ വിശദമായ അന്വേഷണത്തിനാണ് അസി. കമ്മിഷണറെ നിയോഗിച്ചിരിക്കുന്നതെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു.