X
    Categories: indiaNews

ജനാധിപത്യത്തിന്റെ ശ്രീകോവില്‍ ജനാധിപത്യത്തിന്റെ മ്യൂസിയമാകുന്നു; മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന എം.പി

ന്യൂഡല്‍ഹി: പ്രതിഷേധങ്ങളെ ഗൗനിക്കാതെ പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലും കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി ബില്ലുകള്‍ പാസാക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന എം.പി. ജനാധിപത്യത്തിന്റെ ശ്രീകോവില്‍
ജനാധിപത്യത്തിന്റെ മ്യൂസിയമാക്കി മാറ്റുന്നു എന്നായിരുന്നു ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദിയുടെ വിമര്‍ശനം.

പാര്‍ലമെന്റിന് പുറത്ത് പ്രതിപക്ഷം പ്രതിഷേധം നടത്തുന്നതിനിടെ അംഗങ്ങളുടെ അസാന്നിധ്യം മറയാക്കി ഇരുസഭയിലുമായി വിവാദമായ കാര്‍ഷിക ബില്ലടക്കം പത്തിലേറെ ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയെടുത്ത ചൊവ്വാഴ്ചയാണ് വിമര്‍ശനവുനായി ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി രംഗത്തെത്തിയത്.

‘വിശദമായ ചര്‍ച്ചയോ വോട്ടെടുപ്പോ നടത്താതെയും സെലക്ഷന്‍ കമ്മിറ്റിക്ക് വിടാതെയും ബില്ലുകള്‍ ഓര്‍ഡിനന്‍സുകളിലൂടെ അവതരിപ്പിച്ച് പാസാക്കുകയാണ്. പ്രതിപക്ഷത്തിന്റെ ഭാഗം കേള്‍ക്കാതെ ഇന്ന് രാജ്യസഭ ഒമ്പത് ബില്ലുകളാണ് പാസാക്കിയത്. നാളെ അവ തൊഴില്‍ ബില്ലുകളായിരിക്കാം. ജനാധിപത്യത്തിന്റെ ക്ഷേത്രം
ജനാധിപത്യത്തിന്റെ മ്യൂസിയമായി മാറുകയാണ്?’ പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു.

ചൊവ്വാഴ്ച രണ്ട് മണിക്കൂറിനിടെ അഞ്ച് ബില്ലുകളാണ് പാസായതെങ്കില്‍ ഇന്ന് ഉപരിസഭയില്‍ നിയമമാക്കിയത് മൂന്ന് തൊഴില്‍ ബില്ലുകളടക്കം ഏഴ് സുപ്രധാന ബില്ലുകളാണ്. പ്രതിപക്ഷത്തിന്റെ സാന്നിധ്യമില്ലാത്ത സാഹചര്യത്തിലാണ് രണ്ട് ദിവസത്തിനിടെ ഇരു സഭകളിലുമായി ഇരുപതോളം ബില്ലുകളാണ് മോദി സര്‍ക്കാര്‍ തിടുക്കത്തില്‍ പാസാക്കിയെടുത്തത്.

 

chandrika: