എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ഉള്‍പ്പെടെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ സര്‍ക്കാര്‍. തൃശൂര്‍ പൂരം കലക്കല്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും മറുപടി പറയാതെ സര്‍ക്കാര്‍.
നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാകാതെ സര്‍ക്കാര്‍. ഈ വിഷയങ്ങളിലെല്ലാം ഉയര്‍ത്തിയ ചോദ്യങ്ങള്‍ നക്ഷത്രചിഹ്നം ഇടാത്ത വിഭാഗത്തിലേക്ക് നിയമസഭാ സെക്രട്ടറിയേറ്റ് മാറ്റിയിരിക്കുകയാണ്. നക്ഷത്രചിഹ്നം ഇട്ട ചോദ്യത്തില്‍നിന്ന് ഒഴിവാക്കിയതില്‍ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചിരുന്നു.
വാദങ്ങളും അഭ്യൂഹങ്ങളും മാത്രമായതുകൊണ്ടാണു നക്ഷത്രചിഹ്നം ഇടാത്ത പട്ടികയിലേക്ക് മാറ്റിയതെന്നാണ് സ്പീക്കറുടെ മറുപടി.