ജയ്പൂര്‍: രാജസ്ഥാനില്‍ ‘മുസ്‌ലിം’ പേരുള്ള ഗ്രാമങ്ങളുടെ പേരുകള്‍ ബി.ജെ.പി സര്‍ക്കാര്‍ മാറ്റുന്നു. കേന്ദ്രസര്‍ക്കാറിന്റെ പിന്തുണയോടെയാണ് രാജസ്ഥാനിലെ വസുന്ധരാ രാജെ സര്‍ക്കാര്‍ ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റുന്നത്. ഗ്രാമവാസികളുടെ ആവശ്യപ്രകാരമാണ് പേര് മാറ്റുന്നതെന്നാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഔദ്യോഗിക വിശദീകരണം.
അതിര്‍ത്തി ജില്ലയായ ബാമറിലെ മിയോന്‍ കാ ബാര ഗ്രാമത്തിന്റെ പേരാണ് അവസാനമായി മാറ്റിയത്. മഹേഷ്‌നഗര്‍ എന്നാണ് പുതിയ പേര്. മുസ്‌ലിം പേരുകള്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഗ്രാമവാസികള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ഗ്രാമത്തിന്റെ പേര് മാറ്റിയതെന്ന് ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഗ്രാമത്തിന് മുസ്‌ലിം പേരുള്ളതിനാല്‍ തങ്ങളുടെ ചെറുപ്പക്കാര്‍ക്ക് വിവാഹാലോചനകള്‍ പോലും വരുന്നില്ലെന്ന് ഗ്രാമവാസികള്‍ പരാതിപ്പെട്ടതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
രണ്ട് ഗ്രാമങ്ങളുടെ പേരുകള്‍ അടുത്തിടെയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ മാറ്റിയത്. ജുന്‍ജുനഹ ജില്ലയിലെ ഇസ്മായീല്‍പൂര്‍ ഗ്രാമത്തിന്റെ പേര് അടുത്തിടെ പിച്ചാന്‍വ ഖുര്‍ദ് എന്നും ജാലോര്‍ ജില്ലയിലെ നര്‍പാര ഗ്രാമത്തിന്റെ പേര് നാര്‍പുര എന്നും അടുത്തിടെ മാറ്റിയിരുന്നു.