അബുദബി: അബുദബിയിലെയും അൽ ഐനിലെയും മാളുകളിൽ നിന്ന് സാധനം വാങ്ങിക്കുന്നവർക്ക് വൻസമ്മാനം പദ്ധതിയൊരുക്കി ലൈൻ ഇൻവെസ്റ്റ്‌മെന്റ്‌സ് ആന്ഡ് പ്രോപ്പർട്ടി.
‘മാൾ മില്യണയർ’ എന്ന സന്ദേശവുമായി
രണ്ടാം തവണയാണ് ഇത്തരം സമ്മാന പദ്ധതി ഒരുക്കുന്നത്.
മാളുകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും 200 ദിർഹമിന് സാധനങ്ങൾ വാങ്ങുന്നവർക്ക് ലഭിക്കുന്ന കൂപ്പണിൽ നടക്കുന്ന നറുക്കെടുപ്പിലൂടെ
10 ലക്ഷം ദിർഹമാണ് ഒന്നാം സമ്മാനമായി
നൽകുക.
ഓഗസ്റ്റ് 6 വരെയുള്ള കാലയളവിലാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്.
അബുദാബിയിലെ അൽ വഹ്ദ മാൾ,ഖാലിദിയ മാൾ, അൽ റഹമാൾ, മുഷ് രിഫ് മാൾ , മസിയാദ് മാൾ, മദീനത്ത് സായിദ് ഷോപ്പിംഗ് സെന്റർ, ഫോർസാൻ സെൻട്രൽ മാൾ അൽഐനിലെ ബരാരി മാൾ,അൽ ഹൊഫോഫ് മാൾ
എന്നിവിടങ്ങളിലാണ് സമ്മാനം ഒരുക്കിയിട്ടുള്ളത്.
അബുദബി സാംസ്‌കാരിക, ടൂറിസം വകുപ്പിന്റെ റീട്ടെയിൽ പ്ലാറ്റ്‌ഫോമായ റീട്ടെയിൽ അബുദബിയുമായി സഹകരിച്ചാണ് ‘മാള് മില്യണയര്’കാമ്പയിന് ഒരുക്കിയിട്ടുള്ളത്.
കാമ്പയിന് കാലയളവില് മാളുകളില് 200 ദിർഹം ചെലവഴിക്കുന്ന ഉപഭോക്താക്കളുടെ രസീതുകൾ ഉപഭോക്തൃ സേവന കൗണ്ടറുകളിൽ നൽകി രജിസ്റ്റർ ചെയ്യണം. ഇതിനായി മാളുകളിലും മാളുകളില് പ്രവർത്തിക്കുന്ന ലുലു ഹൈപ്പർ മാർക്കറ്റുകളിലും പ്രത്യേക കൗണ്ടറുകൾ തുറന്നിട്ടുണ്ട് . ഇമെയിൽ വഴിയും എസ്എംഎസ് വഴിയും മൊബൈൽ നമ്പറുകളിലേക്ക് എൻട്രി നമ്പർ അയക്കും.
ഒന്നാം സമ്മാനത്തിന് പുറമെ
നിരവധി സമ്മാനങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ടെന്ന് ലൈൻ ഇന്വെസ്റ്റ്‌മെന്റ് ആന്റ് പ്രോപ്പർട്ടി ഡയറക്ടർ വാജിബ് അബ്ദല്ല അൽഖൂരി അബുദബിയില് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അധികൃതരുടെ സുരക്ഷാ നിര്‌ദേശങ്ങള് പൂർണ്ണമായും പാലിച്ചുകൊണ്ട് സമ്പദ് വ്യവസ്ഥയുടെയും സാമൂഹിക പ്രവര്ത്തനങ്ങളുടെയും വീണ്ടെടുക്കലിനെ പിന്തുണക്കുക എന്നതാണ് കാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നത് അദ്ദേഹം
പറഞ്ഞു.
ഗ്രാന്റ് നറുക്കെടുപ്പ് ഓഗസ്റ്റ് 10ന് നടക്കും. മെഗാ സമ്മാനത്തിന് പുറമേ, 14 പ്രതിവാര നറുക്കെടുപ്പുകളിലൂടെ 25,000 ദിര്ഹവും സമ്മാനമായി ലഭിക്കും.
അവസാന ആഴ്ചയിൽ 150,000 ദിർഹം മൂല്യമുള്ള മറ്റ് സമ്മാനങ്ങളും സമ്മാന കൂപ്പണുകളും വിതരണം ചെയ്യും. കാമ്പയിന് കാലയളവിൽ വിവിധ മാളുകളിൽ ഗെയിമുകളും ഒരുക്കിയിട്ടുണ്ട്.