X
    Categories: indiaNews

തോക്ക് മുതല്‍ ചുരിക വരെ; പെണ്‍കുട്ടികള്‍ക്ക് പരസ്യ ആയുധ പരിശീലനവുമായി വി.എച്ച്.പി സംഘം

രാജസ്ഥാനില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്ക് പരസ്യമായി ആയുധ പരിശീലനം. ജോധ്പൂരിലാണ് വി.എച്ച്.പിയുടെയും വനിതാ വിഭാഗമായ ദുര്‍ഗവാഹിനിയുടെും നേതൃത്വത്തില്‍ 7 ദിവസം നീണ്ടു നിന്ന പരിശീലനം നടന്നത്. പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമമായ എ.ബി.പി ലൈവ് പുറത്തു വിട്ടു.

ജോധ്പൂരിലെ സരസ്വതി വിദ്യാമന്ദിരത്തിലായിരുന്നു 7 ദിവസത്തെ പരിപാടി നടന്നത്. തോക്ക് മുതല്‍ ചുരിക വരെയുള്ള ആയുധങ്ങള്‍ പ്രയോഗിക്കാനുള്ള പരിശീലനം കുട്ടികള്‍ക്ക് നല്‍കി. 200ലേറെ പെണ്‍കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്.

ഇതിനുമുന്‍പും ദുര്‍ഗവാഹിനി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആയുധ പരിശീലനം നടത്തിയത് വലിയ വിവാദമായിരുന്നു. അതേസമയം, പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിനുള്ള പരിശീലനമാണ് നല്‍കുന്നതെന്ന് ദുര്‍ഗവാഹിനി പ്രാന്ത് സേവക് സന്‍യോജക കുസും ധവാനി പറഞ്ഞു. അസം, യു.പി. മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നടന്ന പരിശീലനങ്ങളുടെ വീഡിയോയും പുറത്ത് വന്നിരുന്നു.

webdesk13: