ന്യൂഡല്‍ഹി: അസാധുവാക്കിയ 500 രൂപ നോട്ടുകളുടെ ഉപയോഗം ഡിസംബര്‍ 10 ശനിയാഴ്ച അര്‍ധരാത്രിവരെ മാത്രം. ആവശ്യസാധനങ്ങള്‍ക്കായി പഴയ 500 രൂപ നോട്ടുകള്‍ക്ക് സര്‍ക്കാര്‍ നേരത്തെ അനുവദിച്ച് ആനുകൂല്യമാണ് വെട്ടിച്ചുരുക്കിയത്. റെയില്‍വേ ടിക്കറ്റ്, മെട്രോ, സര്‍ക്കാര്‍ ബസുകള്‍, വിമാനടിക്കറ്റ് തുടങ്ങിയ മേഖലകളില്‍ ഡിസംബര്‍ 15 വരെ ഉപയോഗിക്കാമെന്നായിരുന്നു സര്‍ക്കാര്‍ ഇളവ്. എന്നാല്‍ ഇതാണ് സര്‍ക്കാര്‍ ശനിയാഴ്ച വരെയാക്കി വെട്ടിച്ചുരുക്കിയത്.
പിന്‍വലിച്ച 500, 1000 നോട്ടുകള്‍ ബാങ്കുകളിലേക്ക് വലിയതോതില്‍ മടങ്ങിയെത്തുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.