33 ശതമാനം ഹിന്ദുക്കള്‍ മാത്രമാണ് തങ്ങളുടെ ഉറ്റസുഹൃത്തുക്കളായി മുസ്‌ലിംകളെ കാണുന്നതെന്നും 74 ശതമാനം മുസ് ലിംകള്‍ ഹിന്ദുക്കളെ അടുത്ത സുഹൃത്തുക്കളായി കരുതുന്നുവെന്ന് പുതിയ പഠനം.
സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസ് നടത്തിയ പഠനത്തിലാണ് ഗൗരവമുണര്‍ത്തുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഇലക്ഷനുകള്‍ക്കിടയിലെ സമൂഹവും രാഷ്ട്രീയവും എന്ന പഠനത്തില്‍ തെളിഞ്ഞ വിവരങ്ങള്‍ ടൈസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്ത്, ഹരിയാന, കര്‍ണാടക, ഒറീസ പോലുള്ള സംസ്ഥാനങ്ങളില്‍ മുസ്‌ലിം ഒറ്റപ്പെടല്‍ വ്യക്തമാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
13 ശതമാനം ഹിന്ദുക്കള്‍ മുസ് ലിംകളെ ദേശസ്‌നേഹികളായി മനസ്സിലാക്കുന്നുവെന്ന് പറയുന്ന പഠനം 20 ശതമാനം ക്രിസ്ത്യാനികളെയും 47 ശതമാനം സിഖുകാരെയും ദേശസ്‌നേഹികളായി കരുതുന്നുവെന്നും വ്യക്തമാക്കുന്നു. 26 ശതമാനം ക്രിസ്ത്യാനികള്‍ മുസ് ലിംകളെ അതേ രീതിയില്‍ കാണുന്നുവെന്നും പഠനം വെളിപ്പെടുത്തുന്നു.