X
    Categories: gulfNews

ഡിസംബര്‍ നാലു മുതല്‍ പള്ളികളിലെ ജുമുഅ പുനഃരാരംഭിക്കാന്‍ യുഎഇ

ദുബൈ: കോവിഡ് മഹാമാരിയെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച് വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരം പുനഃരാരംഭിക്കാന്‍ യുഎഇ. ഡിസംബര്‍ നാലു മുതലാണ് വെള്ളിയാഴ്ചയിലെ പ്രത്യേക നമസ്‌കാരം വീണ്ടും ആരംഭിക്കുക.

വെള്ളിയാഴ്ച നമസ്‌കാരത്തില്‍ പള്ളിയിലെ മൊത്തം ശേഷിയുടെ 30% പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂവെന്ന് എന്‍സിഇഎംഎ വ്യക്തമാക്കി. പ്രാര്‍ഥനയ്‌ക്കെത്തുന്നവര്‍ മാസ്‌ക് ധരിക്കുകയും മുസല്ല കൊണ്ടുവരികയും വേണം. മുതിര്‍ന്നവരും അസുഖബാധികരും വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ഖുതുബയ്ക്ക് 30 മിനിറ്റ് മുമ്പു മാത്രമേ പള്ളികള്‍ തുറക്കുകയുള്ളൂ. പ്രാര്‍ഥന കഴിഞ്ഞ് 30 മിനിറ്റിന് ശേഷം അടയ്ക്കുകയും ചെയ്യും. 10 മിനിറ്റിനകം പ്രാര്‍ഥന പൂര്‍ത്തിയാക്കും. എല്ലാവരും വീടുകളില്‍ നിന്ന് അംഗശുദ്ധി വരുത്തിയാകണം പള്ളിയില്‍ എത്തേണ്ടത്.

Test User: