X

സാഹിത്യ നൊബേല്‍ ഫ്രഞ്ച് എഴുത്തുകാരി ആനീ എര്‍നു

2022ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം സ്വന്തമാക്കി ഫ്രഞ്ച് എഴുത്തുകാരി ആനീ എര്‍നു. സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. അവരുടെ കൃതികള്‍ ലളിതമായ ഭാഷയില്‍ എഴുതിയ ശുദ്ധമായ സാഹിത്യമാണെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍.

1940ല്‍ ജനിച്ച ആനീ എര്‍ണാക്‌സ് നോര്‍മണ്ടിയിലെ ചെറുപട്ടണത്തിലാണ് വളര്‍ന്നത്. ഭാഷ, വര്‍ഗം, ലിംഗഭേദം എന്നിവയെ അടിസ്ഥാനപ്പെടുത്തി അസമത്വങ്ങളെക്കുറിച്ചും തന്റെ രചനകളില്‍ ആനീ പ്രാധാന്യം നല്‍കി. ആനീയുടെ കൃതികള്‍ ഏറെയും പ്രശസ്തമാണ്. ക്ലീന്‍ഡ് ഔട്ട്, സിംപിള്‍ പാഷന്‍, എ മാന്‍സ് പ്ലേസ് തുടങ്ങിയവയാണ് പ്രശസ്ത കൃതികള്‍.

Test User: