യുക്രെയ്നില്‍ ഫ്രഞ്ച് മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് സംഭവം അറിയിച്ചത്. ലുഹാന്‍സ് മേഖലയില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. റഷ്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലാണ് അപകടം സംഭവിച്ചത് . ഫ്രഞ്ച് ടി.വി ചാനലായ ബി.എഫ്.എമ്മിലെ മാധ്യമപ്രവര്‍ത്തകനായിരുന്നു ഫെഡ്രിക്ക് എല്‍ ഇംഹോഫാം.
ജീവന് പണയം വെച്ച് യുക്രെയ്നില്‍നിന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് ഫ്രാന്‍സിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് മാക്രോണ്‍ പറഞ്ഞു.