X
    Categories: Newsworld

ഫ്രാന്‍സില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ അക്രമം; രക്ഷാകവചമൊരുക്കി മുസ്‌ലിങ്ങള്‍

പാരീസ്: ഫ്രാന്‍സില്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിക്കാന്‍ എത്തിയ അക്രമികളില്‍ നിന്ന് ചര്‍ച്ചിന് രക്ഷാകവചമൊരുക്കി ഒരു കൂട്ടം മുസ്‌ലിം യുവാക്കള്‍. നൈസിലെ ഒരു ക്രിസ്ത്യന്‍ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് എലിയാസിദും സംഘവും സംരക്ഷകരായത്. ഫ്രാന്‍സില്‍ ഇസ്‌ലാമോഫോബിയുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ മറ്റുള്ളവര്‍ ഞങ്ങളെ എങ്ങനെ വിലയിരുത്തുന്നു എന്നതിലല്ല, മറിച്ച് എല്ലാവരെയും സഹോദരങ്ങളെപ്പോലെ കാണാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്ന് എലിയാസിദ് പറഞ്ഞു.

അതേസമയം, ഇസ്‌ലാംഭീതി നിറഞ്ഞ ഫ്രഞ്ച് പ്രസിഡന്റ് മക്രോണിന്റെ പ്രസ്താവനയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് ലോകത്ത് ഉണ്ടായിരിക്കുന്നത്. ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ തുര്‍ക്കിഷ് പ്രസിഡന്റ് റിസെപ് തയ്യിപ്പ് എര്‍ദോഗന്‍ ആവശ്യപ്പെട്ടിരുന്നു. മുമ്പ് തന്നെ തുര്‍ക്കി അവരുടെ അഭിഭാഷകനെ പാരിസില്‍ നിന്ന് തിരിച്ചുവിളിച്ചിരുന്നു.

കുവൈത്തില്‍ സര്‍ക്കാറേതര, കണ്‍സ്യൂമര്‍ കോപറേറ്റീവ് സൊസൈറ്റി സര്‍ക്കുലര്‍ വഴി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എഴുപതിലധികം സ്ഥാപനങ്ങളാണ് സൊസൈറ്റിക്ക് കീഴിലുള്ളത്.

ഖത്തറില്‍ പൊതുമേഖലാ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ അല്‍മീരയും സൂള്‍ അല്‍ ബലദിയും ഫ്രഞ്ച് ഉത്പന്നങ്ങള്‍ പിന്‍വലിക്കുന്നതായി വ്യക്തമാക്കിയിരുന്നു്. ഖത്തര്‍-ഫ്രാന്‍സ് സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗമായി നടത്താനിരുന്ന പരിപാടികള്‍ മാറ്റിവെച്ചതായി ഖത്തര്‍ സര്‍വ്വകലാശാല അറിയിച്ചിരുന്നു.

Test User: