X

കരിപ്പൂരില്‍ ചരക്ക് നീക്കത്തില്‍ പ്രതിസന്ധി

കൊണ്ടോട്ടി: സുരക്ഷയെ ചൊല്ലി കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ ചരക്ക് നീക്കങ്ങള്‍ക്കുള്ള ലൈസന്‍സിന് കേന്ദ്രം തടസ്സം നില്‍ക്കുന്നത് കയറ്റുമതി പ്രതിസന്ധിയായേക്കും. ഇതെ തുടര്‍ന്ന് ഇരു വിമാനത്താവങ്ങളിലെയും ചരക്ക് നീക്കം തടസപ്പെടാതിരിക്കാന്‍ കേന്ദ്രത്തിനെ സംസ്ഥാന സര്‍ക്കാര്‍ സമീപിക്കുകയാണ്.

കരിപ്പൂര്‍ ,തിരുവനന്തപുരം വിമാനത്താവള ങ്ങളിലെ ചരക്ക് നീക്കത്തിന് അംഗീകൃത ലൈസന്‍സ് പൊതു മേഖല സ്ഥാപനമായ വ്യവസായ വകുപ്പിന് കീഴിലുള്ള കെ.എസ്. ഐ. ഇക്കാണ്. സംസ്ഥാനത്തിന്റെ ലാഭകാരമായ സ്ഥാപനമാണിത്. എന്നാല്‍ സുരക്ഷ വിന്യാസത്തിലും പരിശോധനയിലും ഉള്‍പ്പടെയുള്ള വീഴ്ചകള്‍ പരിഹരിക്കണമെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. 2015 മുതലാണ് ചരക്ക് നീക്കത്തിന് അംഗീകൃത ലൈസന്‍സ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേ ഷന്‍ സെകൂരിറ്റീസ് ആവശ്യപ്പെട്ടത് .

ഇതു ഗൗനിക്കാതെ വന്നതോടെ ഈ വരുന്ന 14 ന് ശേഷം അടിയന്തിര ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് സിവില്‍ ഏവിയേഷന്‍ സെക്യൂ രിറ്റീസ് തീരുമാനമെടുത്തതോടെ യാണ് സംസ്ഥാനം കണ്ണു തുറന്നത്.ചരക്കു നീക്ക ലൈസെന്‍സ് പുതുക്കി നല്‍കണ മെന്ന് അഭ്യര്‍ഥിച്ച് വ്യോമയാന മന്ത്രാലായത്തെ സര്‍ക്കാര്‍ സമീപിച്ചു കഴിഞ്ഞു. ലൈസന്‍സില്‍ അന്തിമ തീരുമാനമെടുക്കേണ്ട ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ശനിയാഴ്ചക്കകം ലൈസന്‍സ് പുതുക്കി നല്‍കിയില്ലെങ്കില്‍ ഇരു വിമാനത്താവളങ്ങളിലും ചരക്കുനീക്കം നില്‍ക്കും.

Chandrika Web: