മൂന്നാറില്‍ ഇന്നും താപനില പൂജ്യത്തിന് താഴെ. സൈലന്റ് വാലി ഗൂഡാര്‍വിള, ചെണ്ടുവര, വട്ടവട തുടങ്ങിയ സ്ഥലങ്ങളിലാണ് അതിശൈത്യം അനുഭവപ്പെട്ടത്. പ്രഭാതത്തില്‍ മാത്രമാണ് ഇത്തരത്തില്‍ താപനില കുറഞ്ഞ് വരുന്നത്. പകല്‍ സമയം 25- 28 ഡിഗ്രിവരെയാണ് സാധാരണ താപനില. ഇന്നലെയും മൂന്നാറില്‍ താപനില പൂജ്യത്തിന് താഴെയെത്തിയിരുന്നു.
വരും ദിവസങ്ങളില്‍ മൂന്നാറിലും അനുബന്ധ പ്രദേശങ്ങളിലും തല്‍സ്ഥിതി തുടരുമെന്നാണ് പറയുന്നത്. ചില മേഖലകളില്‍ ചെറിയ രീതിയിലുള്ള മഞ്ഞുവീഴ്ചയും കാണപ്പെട്ടിട്ടുണ്ട്. തണുപ്പ് വര്‍ധിച്ചതോടെ മൂന്നാറില്‍ സഞ്ചാരികളുടെ വന്‍ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്.